Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് എൽഡിഎഫ് എംഎൽഎമാർക്കും നാല് കോൺഗ്രസ് എംഎൽഎ മാർക്കും ലോകസഭയിലേക്ക് മത്സരിക്കാമെങ്കിൽ എന്തുകൊണ്ട് രാജ്യസഭാംഗമായ ജോസ് കെ മാണി നിയമസഭയിലേക്ക് മത്സരിച്ചുകൂടാ? രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും കോൺഗ്രസ് എതിർക്കുന്ന ബില്ലുകൾ പോലും ബിജെപി പാസാക്കുമ്പോൾ ഒരു രാജ്യസഭാ സീറ്റിനെ കുറിച്ച് എന്തിന് വേവലാതിപ്പെടണം? കെഎം മാണി വിറക് വെട്ടിയും വെള്ളം കോരിയും ഉണ്ടാക്കിയ പാർട്ടി പിടിക്കാൻ ജോസഫ് കുറുക്കു വഴി തേടുമ്പോൾ മത്സരിച്ച് ജയിച്ചു കാണിക്കേണ്ട ബാധ്യത ജോസ് കെ മാണി ഏറ്റെടുക്കട്ടെ...

ആറ് എൽഡിഎഫ് എംഎൽഎമാർക്കും നാല് കോൺഗ്രസ് എംഎൽഎ മാർക്കും ലോകസഭയിലേക്ക് മത്സരിക്കാമെങ്കിൽ എന്തുകൊണ്ട് രാജ്യസഭാംഗമായ ജോസ് കെ മാണി നിയമസഭയിലേക്ക് മത്സരിച്ചുകൂടാ? രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും കോൺഗ്രസ് എതിർക്കുന്ന ബില്ലുകൾ പോലും ബിജെപി പാസാക്കുമ്പോൾ ഒരു രാജ്യസഭാ സീറ്റിനെ കുറിച്ച് എന്തിന് വേവലാതിപ്പെടണം? കെഎം മാണി വിറക് വെട്ടിയും വെള്ളം കോരിയും ഉണ്ടാക്കിയ പാർട്ടി പിടിക്കാൻ ജോസഫ് കുറുക്കു വഴി തേടുമ്പോൾ മത്സരിച്ച് ജയിച്ചു കാണിക്കേണ്ട ബാധ്യത ജോസ് കെ മാണി ഏറ്റെടുക്കട്ടെ...

മറുനാടൻ ഡെസ്‌ക്‌

സെപ്റ്റംബർ മാസം 23-ാം തീയതി പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് നിർണായകമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയേണ്ടിവരും. ഒരു സീറ്റ് കൂടുതൽ ലഭിച്ചത്‌കൊണ്ട് ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. അതേസമയം, കേരള കോൺഗ്രസ് എന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക പാർട്ടിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് അതിനിർണായകമാണ്. കേരള കോൺഗ്രസിന്റെ കഴിഞ്ഞ 60 കൊല്ലത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്ന, അമ്പതുകൊല്ലത്തിൽ അധികം ആ മണ്ഡലത്തിലെ ജനപ്രതിനിധി ആയിരുന്ന കെ എം മാണി മരിച്ച ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് ആ പാർട്ടിയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്.

സ്വാഭാവികമായും ആ പാർട്ടിയിൽ അധികാര വടംവലി നടക്കുന്നതുകൊണ്ട് മത്സരിക്കുന്നത് ആര് എന്ന കാര്യത്തിലും ജയിക്കുന്നത് ആര് എന്ന കാര്യത്തിലും തർക്കമുണ്ട്. യുഡിഎഫിന്റെ പൊതുനിലപാട് ജോസ് കെ മാണി അവിടെ മത്സരിക്കരുത് എന്നതാണ്. കാരണം, ലോക്‌സഭയിൽ ആറുമാസം കൂടി കാലാവധി ബാക്കിയുള്ളപ്പോൾ രാജിവെച്ച് രാജ്യസഭയിലേക്ക് പോയ ജോസ് കെ മാണി അന്ന് കോട്ടയത്തെ കോൺഗ്രസുകാർക്ക് ഉണ്ടാക്കിയ അസ്വസ്ഥത വീണ്ടും വളർത്തുകയും ഇനി അഞ്ച് കൊല്ലം കൂടി ബാക്കിയുള്ള ഒരു രാജ്യസഭാ സീറ്റ് ഇടതുപക്ഷത്തിന് ബോധപൂർവം അടിയറവെക്കുകയും ചെയ്യുന്നത് കോൺഗ്രസ് ഒരു വലിയ വിഷയമാക്കി തന്നെ ഉയർത്തും.

ഇപ്പോൾ, ജോസ് കെ മാണി രാജിവച്ചാൽ പകരം നടക്കുന്ന തെരഞ്ഞെടുപ്പിൽ ജയിക്കുക ഇടതുപക്ഷം ആയിരിക്കും എന്ന കാര്യത്തിൽ തർക്കമില്ലാതിരിക്കവെ എന്തിന് ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തി എന്ന ചോദ്യമുയരും. അതിനുള്ള മറുപടി വളരെ ലളിതമാണ്. ഇപ്പോഴും രാജ്യസഭയിൽ കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ടായിട്ടും കോൺഗ്രസ് എതിർക്കുന്ന ഒരു ബില്ല് പോലും തോൽപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. രാജ്യസഭയിലെ കോൺഗ്രസ് നേതാക്കന്മാർ പോലും പലപ്പോഴും ഒരു വിഷയത്തിൽ പല നിലപാട് എടുക്കുന്നു. ഒട്ടേറെ രാജ്യസഭാ എംപിമാർ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരുന്നു.ആ സാഹചര്യത്തിൽ ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതുകൊണ്ട് രാജ്യത്തോ സംസ്ഥാനത്തോ കോൺഗ്രസിന് ഒന്നും സംഭവിക്കുകയില്ല.

അതേസമയം, ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ തോൽവി ഏറ്റുവാങ്ങിയാൽ യുഡിഎഫിനും കോൺഗ്രസിനും നഷ്ടം തന്നെയാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അരനൂറ്റാണ്ടിൽ അധികമായി സ്വന്തമാക്കിയിരിക്കുന്ന ഒരു സീറ്റ് നഷ്ടപ്പെടുന്നത് അത്ര നിസ്സാരകാര്യമല്ല. കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കെ എം മാണിയുടെ പിൻഗാമി ആര് എന്ന് തെളിയിക്കുന്നതിനുള്ള ഏറ്റവും ആദ്യത്തേതും ഏറ്റവും മികച്ചതുമായ അവസരമാണ്. താനാണ് പാർട്ടിയുടെ നേതാവ് എന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന പി ജെ ജോസഫിനെ സംബന്ധിച്ചിടത്തോളം ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ അത്രയും തിരിച്ചടി നൽകാൻ കഴിയുന്ന മറ്റൊന്നില്ല. ജോസ് കെ മാണിയോടൊപ്പം നിൽക്കുന്ന മാണിയുടെ അനുയായികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നേതാവ് കരുത്തനാണ് എന്നും ഏത് വെല്ലുവിളിയും ഏറ്റെടുക്കും എന്നും തീരുമാനിക്കാനും അതനുസരിച്ച് നിലപാടുകൾ ഉറപ്പിക്കാനും പറ്റിയ അവസരമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP