Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു നേതാവിനെ 51 തവണ പച്ചക്ക് വെട്ടി കൊന്ന നേതാക്കൾക്ക് ജയിലിൽ സുഖജീവിതം ഒരുക്കുന്ന നാട്ടിൽ കൊലപാതകങ്ങൾ ആവർത്തിക്കുമ്പോൾ എങ്ങനെ അത്ഭുതപ്പെടും ? ഭരണകൂട ഭീകരത കാണാൻ ഡൽഹിക്ക് പോകാതെ ഇവിടെ തന്നെ തപ്പിനോക്കാം; ടിപിയെ കൊന്നിട്ടും അധികാരത്തിൽ എത്തിച്ചതുകൊലക്കുള്ള ലൈസൻസായി കരുതുമ്പോൾ ഉത്തരവാദിത്തം നമുക്ക് ഒരോരുത്തർക്കുമില്ലേ ?

ഒരു നേതാവിനെ 51 തവണ പച്ചക്ക് വെട്ടി കൊന്ന നേതാക്കൾക്ക് ജയിലിൽ സുഖജീവിതം ഒരുക്കുന്ന നാട്ടിൽ കൊലപാതകങ്ങൾ ആവർത്തിക്കുമ്പോൾ എങ്ങനെ അത്ഭുതപ്പെടും ? ഭരണകൂട ഭീകരത കാണാൻ ഡൽഹിക്ക് പോകാതെ ഇവിടെ തന്നെ തപ്പിനോക്കാം; ടിപിയെ കൊന്നിട്ടും അധികാരത്തിൽ എത്തിച്ചതുകൊലക്കുള്ള ലൈസൻസായി കരുതുമ്പോൾ ഉത്തരവാദിത്തം നമുക്ക് ഒരോരുത്തർക്കുമില്ലേ ?

ഷാജൻ സ്‌കറിയ

നസാക്ഷിയുള്ള ഏതൊരു മനുഷ്യനേയും കരയിപ്പിക്കുന്ന ധാരുണമായ രംഗങ്ങളാണ് ഇന്നലെ കാസർഗോഡ് പെരിയയിൽ അരങ്ങേറിയത്. ആയുസ്സിന്റെ തുടക്കം മാത്രം പ്രായമായ രണ്ട് യുവാക്കളെ നിഷ്ടൂരമായി ചില രാഷ്ട്രീയ എതിരാളികൾ വെട്ടിനുറുക്കി കൊന്നിരിക്കുന്നു. കൃപേഷ് എന്ന യുവാവ് ചെയ്ത തെറ്റ് ശരത് ലാൽ എന്ന യുവാവിന് ബൈക്കിൽ ഒരു ലിഫ്റ്റ് കൊടുത്തു എന്നത് മാത്രമാണ്. ഒറ്റ വെട്ടിന് തലച്ചോറ് രണ്ടായി പിളർത്തിയാണ് കൃപേഷിന്റെ ജീവൻ അവർ എടുത്തത്. ശരത് ലാലിനെ ഏറ്റവും വലിയ ക്രൂരന്മാർ മാത്രം ചെയ്യുന്ന വിധം ദാരുണമായി വെട്ടി വെട്ടി ഇഞ്ച് ഇഞ്ചായി കൊലപ്പെടുത്തി.

ഈ കൊന്നത് എസ്ഡിപിഐക്കാർ അഭിമന്യു എന്ന സഖാവിനെ കൊന്നു എന്ന പറഞ്ഞ്‌കൊണ്ട് മാസങ്ങളായി നിലവിളിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയ്ക്ക് എതിരെ പ്രതികരിക്കുന്ന ഫാസിസം കണ്ട ഞെട്ടുന്ന നവോത്ഥാനത്തിന്റേയും പുരോഗമനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റേയും ഗാഥകൾ രജിക്കുന്ന കമ്മ്യൂണിസ്റ്റുകാരണ്. 19ഉം 21ഉം വയസ്സ് മാത്രം പ്രായമുള്ള രണ്ട് ചെറുപ്പക്കാരെ വെട്ടി അറുത്തുകൊന്നതിന് ശേഷം ഈ നരാധമന്മാർ പൊട്ടിച്ചിരിക്കുകയാണ്. അവന്മാർക്ക് ഓശാന പാടിക്കൊണ്ട് സിപിഎം എന്ന് പറഞ്ഞ് അഭിമാനിക്കുന്ന ചില നികൃഷ്ട ജീവികൾ സോഷ്യൽ മീഡിയയിൽ കിടന്ന് പുളച്ച് ചാടുകയാണ്.

അവർ പറയുന്നു വെട്ടേറ്റ് മരിച്ചത് വധശ്രമക്കേസിലെ പ്രതികളാണെന്ന്. അവർ പറയുന്നു വെട്ടേറ്റ് മരിച്ചതുകൊലപാതക കേസിലെ പ്രതികളാണെന്ന്. രണ്ട് പേർ തമ്മിൽ അടിയുണ്ടായാൽ സ്വാധീനമുള്ളവർ അത് വധക്കേസാക്കി മാറ്റും എന്ന് സിപിഎമ്മിനെ പോലെ ആർക്കാണ് അറിയുന്നത്. ഇന്ന് പിണറായി വിജയൻ മന്ത്രിസഭയിലിരിക്കുന്ന ഒരാള് പോലും കാണില്ല വധ ശ്രമക്കേസിൽ പ്രതി ചേർക്കപ്പെടാത്തതായി. കെ സുരേന്ദ്രൻ എന്ന ബിജെപി നേതാവ് ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതിന് പിണറായി വിജയന്റെ പൊലീസ് രജിസ്ടർ ചെയ്തത് വധശ്രമക്കേസാണ് എന്ന് ഓർക്കണം. അങ്ങനെ നിസ്സാരമായ ഒരു കേസിനെ ഉദ്ധരിച്ചുകൊണ്ട് കൊലപാതകക്കേസിലെ പ്രതികൾ വെട്ടേറ്റ് മരിച്ചു എന്ന് എഴുതാൻ തൂലിക ചലിപ്പിച്ച മനുഷ്യനെന്ന് വിശേഷിപ്പിക്കാൻ പറ്റാത്ത പത്രക്കാരന്റെ വേഷമണിഞ്ഞ ചില നികൃഷ്ട ജീവികളും സോഷ്യൽ മീഡിയയിൽ ഉണ്ട്.

അത്തരക്കാരുടെ കുടുംബത്തിൽ കയറി രാഷ്ട്രീയ എതിരാളികൾ ഇഞ്ചിഞ്ചായി വെട്ടി കൊല്ലുമ്പോഴേ ഇപ്പറയുന്ന രണ്ട് കുരുന്നുകളുടെ ജീവന്റെ വില മനസ്സിലാവുകയുള്ളു. ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന വൃത്തികെട്ടവന്മാരെക്കാളും വൃത്തികെട്ട മനസ്സുള്ളവരാണ് അവരെ ന്യായീകരിക്കുന്ന സിപിഎം സൈബർ ഗുണ്ടകൾ എന്ന് പറയുന്നതിൽ ഒരു മടിയും എനിക്ക് ഇല്ല. നവോത്ഥാന നായകൻ പിണറായി വിജയൻ ഭരിക്കുമ്പോൾ എന്തുകൊണ്ടാണ് ഓരോ സാധാരണക്കാരന്റേയും ജീവൻ തുലാസിലാകുന്നത്.

സംഘപരിവാറിന്റെ ഫാസിസത്തിന് എതിരെ പ്രതിരോധം തീർത്ത് രക്തസാക്ഷികളാകുന്നവരാണ് ഞങ്ങൾ എന്നും ഇവിടുത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ഒരുപക്ഷേ സംഘപരിവാറിനെ നേരിടുമ്പോൾ ചില കൊലപാതകങ്ങൾ നടത്തുമെന്നും പറഞ്ഞ വൃത്തികെട്ട മനസ്സിന് ഉടമകളോട് ചോദിക്കാനുള്ളത് ഈ പറയുന്ന ശരത് ലാലും കൃപേഷും നിങ്ങൾ തന്നെ വെട്ടിക്കൊന്ന ഷുഹൈബിമൊക്കെ ഏത് സംഘപരിവാറിന്റെ പ്രതിനിധികളാണ് എന്നാണ്. ഒരു കാര്യമെ എനിക്ക് പറയാനുള്ളു. ഇന്ന് രണ്ട് നിരപരാധികളായ ചെറുപ്പക്കാരുടെ ചോര കേരള മണ്ണിൽ വീണെങ്കിൽ അതിന് ഉത്തരവാദി നാട് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP