Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദി രാജകുമാരൻ നിരാശപ്പെടുത്തിയത് ഓരോ ഇന്ത്യാക്കാരനെയുമാണ്; എങ്കിലും മഹത്തായ ആ രാജ്യത്തോട് നമ്മൾ കടിപിടിക്ക് പോവരുത്; ഇറാനേയും ഇസ്രയേലിനേയും ഒരുപോലെ ഒപ്പം നിർത്താൻ ഇതിലും പറ്റിയ മറ്റൊരവസരമില്ല; പാക്കിസ്ഥാനിൽ നിരപരാധികളെ യുദ്ധം ചെയ്തുകൊല്ലും മുമ്പ് നമ്മൾ ഓർത്തിരിക്കേണ്ടത്; ഇൻസ്റ്റന്റ് റസ്‌പോൺസ്

സൗദി രാജകുമാരൻ നിരാശപ്പെടുത്തിയത് ഓരോ ഇന്ത്യാക്കാരനെയുമാണ്; എങ്കിലും മഹത്തായ ആ രാജ്യത്തോട് നമ്മൾ കടിപിടിക്ക് പോവരുത്; ഇറാനേയും ഇസ്രയേലിനേയും ഒരുപോലെ ഒപ്പം നിർത്താൻ ഇതിലും പറ്റിയ മറ്റൊരവസരമില്ല; പാക്കിസ്ഥാനിൽ നിരപരാധികളെ യുദ്ധം ചെയ്തുകൊല്ലും മുമ്പ് നമ്മൾ ഓർത്തിരിക്കേണ്ടത്; ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

 സൗദി അറേബ്യ എക്കാലത്തെയും ഇന്ത്യയുടെ ഏറ്റവും അടുത്ത മിത്രങ്ങളിലൊന്നാണ്. ആ രാജ്യത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ അവിടം സ്വന്തം രാജ്യം പോലെ കരുതുന്നു. സൗദിയും ഇന്ത്യയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. സൗദിയിൽ അധികാരത്തിലിരുന്ന രാജാക്കന്മാരൊക്കെ ഇന്ത്യക്ക് എക്കാലത്തും മികച്ച പ്രാധാന്യമാണ് നൽകി വന്നത്. അതുകൊണ്ടാണ് സൗദിയുടെ പരമ്പരാഗത രീതികളും നയങ്ങളുമൊക്കെ പരിഷ്‌കരിച്ചുകൊണ്ട്, രാജ്യത്തെ 50 വർഷം മുന്നോട്ട് നടത്താൻ പരിശ്രമിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഇന്ത്യ കണ്ണും പൂട്ടി പിന്തുണയ്ക്കുന്നത്. സൗദി രാജകുമാരന്റെ പേര് ജമാൽ ഖഷോഗി എന്ന അമേരിക്കൻ മാധ്യമപ്രവർത്തകന്റെ കൊലപാതകവുമായി ചലർ കൂട്ടി വായിച്ചപ്പോൾ അതിനെ അംഗീകരിക്കാതെ ഇന്ത്യ നിലയുറപ്പിച്ചതും അതുകൊണ്ട് തന്നെയാണ്.

നിർഭാഗ്യവശാൽ, ഇന്ത്യ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ മതിയായ പിന്തുണ നൽകാൻ സൗദിക്ക് കഴിയുന്നില്ല. പാക്കിസ്ഥാനുമായി ആ രാജ്യത്തിനുള്ള ബന്ധമായിരിക്കാം അതിനുള്ള കാരണം. പാക്കിസ്ഥാനെ തള്ളിപ്പറഞ്ഞുകൊണ്ട് സൗദി ഇന്ത്യക്കൊപ്പം നിൽക്കണമെന്ന വാശി ഇന്ത്യ ഒരിക്കലും എടുത്തിട്ടില്ല, എടുക്കുകയുമില്ല. എന്നാൽ, പാക്കിസ്ഥാൻ എന്ന ഭീകര രാജ്യത്തിന്റെ പിന്തുണയോട് കൂടി അവരുടെ തണലിൽ ഒളിവിൽ കഴിഞ്ഞുകൊണ്ട്, ഒരുഭീകരസംഘടന നമ്മളെ തകർക്കാൻ ശ്രമിക്കുമ്പോൾ അത് ശരിയല്ല എന്ന പറയാനുള്ള ബാധ്യത ആ രാജ്യത്തിനുണ്ട്. പാക്കിസ്ഥാനെ നേരിട്ട് പഴിച്ചില്ലെങ്കിലും ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയെ തള്ളിപ്പറയാനും, പുൽവാമയിൽ ചോര ചീന്തി മരിച്ച 40 ഇന്ത്യൻ ജവാന്മാർക്കായി അനുശോചനം അറിയിക്കാനുമുള്ള ബാധ്യത രാജകുമാരനുണ്ടായിരുന്നു. ഭീകരാക്രമണത്തിന് ഇരയായ ഇന്ത്യ സന്ദർശിക്കുന്നതിന് തൊട്ടുമുമ്പ് പാക്കിസ്ഥാനിൽ പോവുകയും, പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ആശ്ലേഷിക്കുകയും, വിലപിടിച്ച സമ്മാനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോവുകയും, കടമ നിറവേറ്റുന്നതിന് വേണ്ടി പിന്നീട് ഇന്ത്യയിലെത്തുകയും ചെയ്ത രാജകുമാരൻ സന്ദർശനത്തിനൊടുവിലെങ്കിലും ജയ്‌ഷെ മുഹമ്മദിനെതിരെ സംസാരിക്കാതിരുന്നത് നിരാശാജനകനമാണ്. ഞങ്ങൾ ഇന്ത്യയോടൊപ്പമല്ല, പാക്കിസ്ഥാാനൊപ്പമാണ് എന്ന സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ, അതിന് നിരാശജനകമെന്നേ പറയാൻ കഴിയുകയുള്ളു. പരമ്പരാഗത സുഹൃത്തുക്കളായ പാക്കിസ്ഥാന തള്ളിപ്പറയാനുള്ള വൈഷമ്യം കൊണ്ടാണെങ്കിൽ, ആ ഭീകര സംഘടനയെ തള്ളിപ്പറയാനും, ഇന്ത്യയ്ക്ക നഷ്ടമായ 40 പുത്രന്മാരെ ഓർത്ത് അൽപം കണ്ണീര് പൊഴിക്കുകയെങ്കിലും ചെയ്യാമായിരുന്നു. അതുചെയ്യാതിരുന്നതുകൊണ്ട് തന്നെ സൗദി രാജകുമാരന്റെ ഇന്ത്യാ സന്ദർശനം പരാജയമായിരുന്നുവെന്ന് സംക്ഷിപ്തപ്പെടുത്താം. ഇന്ത്യയുമായി സൗദിക്കുള്ള പാരമ്പര്യ ബന്ധം ഊട്ടിയുറപ്പിക്കേണ്ടതും, വ്യാപാര ബന്ധം ഊഷ്മളമാക്കേണ്ടതും, നമ്മുടെ ശരികൾ അവരെ കൊണ്ട് അംഗീകരിപ്പിക്കേണ്ടതുമാണ്. സൗദി ഒരിക്കലും നമ്മുടെ ശത്രുരാജ്യമല്ല, മിത്രം തന്നെയാണ്. ഇത് തിരിച്ചറിഞ്ഞ് തന്നെ മുന്നോട്ട് പോകാം.

ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ ഭീഷണിയായ ഭീകരതയ്‌ക്കെതിരെ സൗദിയും അമേരിക്കയും ഇസ്രയേലും ഒന്നിച്ച് നിൽക്കുമ്പോൾ നമ്മൾ ആർക്കൊപ്പം നിൽക്കണമെന്ന ചോദ്യം ഉയരുകയാണ്. റഷ്യയും ബ്രസീലുമടക്കമുള്ള ഒരുവിഭാഗം രാജ്യങ്ങൾ ഇന്ത്യക്കൊപ്പമുണ്ട്. എന്നാൽ, അമേരിക്കയും, ഓസ്‌ട്രേലിയയും, യൂറോപ്യൻ യൂണിയനും ഒക്കെ അടങ്ങുന്ന സഖ്യകക്ഷികൾക്കൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്. അമേരിക്കയുടെ ഇന്ത്യൻ സ്‌നേഹത്തിന്റെ പിന്നാമ്പുറം ചൈനയോടുള്ള ശത്രുതയാണ്. ഭാവിയിൽ അമേരിക്കൻ മേധാവിത്വത്തെ ചോദ്യം ചെയ്യാൻ കെൽപ്പുള്ള ചൈനയെ എതിരിടാനാണ് അവർ ഇന്ത്യയെ ഒപ്പംകൂട്ടുന്നത്. മാത്രമല്ല ഇന്ത്യ പോലുള്ള വിപണിയും അവർക്ക് ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ ഒരുപരിധിക്കപ്പുറമുള്ള ആത്മാർഥതയും സ്‌നേഹവും അമേരിക്കയിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കേണ്ടതില്ല. അതേസമയം ഇന്ത്യയുടെ ചിരകാലസുഹൃത്തായ റഷ്യയുമായുള്ള സൗഹൃദം പണ്ടേ പോലെ സുതാര്യമല്ല താനും. പ്രത്യേകിച്ച് റഷ്യ-ചൈന ബന്ധം വളർന്നുവരുമ്പോൾ, ഇന്ത്യക്ക് ഏറെക്കാലം റഷ്യയെ ആശ്രയിക്കാൻ കഴിയില്ല. സൗദി പോലെ പശ്ചിമേഷ്യയിൽ അതിനിർണായകമായ രാജ്യങ്ങളിൽ ഒന്ന്, ഇന്ത്യയുടെ പ്രതിസന്ധി ഘട്ടത്തിൽ ഒന്നിച്ച് നിൽക്കാതെ വന്നപ്പോൾ നമ്മുടെ വിദേശ നയം പൊളിച്ചെഴുതണം എന്ന് വന്നിരിക്കുകയാണ്. അമേരിക്കയുടെ തണലിൽ വളരുകയും ജീവിക്കുകയും രൂപപ്പെടുകയും ചെയ്ത ഇസ്രയേലും, അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഏറ്റവും വലിയ ശത്രുവായ ഇറാനും തന്നെയാണ് ഇന്ത്യക്ക് അതിനുള്ള പരിഹാരം. ഒരേസമയം ഇസ്രയേലിനെയും അവരുടെ ശത്രുപക്ഷത്ത് നിൽക്കുന്ന ഇറാനെയും ഒപ്പം നിർത്തുക ഇന്ത്യക്ക് ഉചിതമായിരിക്കും.

ഇന്ത്യയെ പോലെ ഇറാനും പാക്കിസ്ഥാൻ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. അമേരിക്കയടക്കം ലോകരാജ്യങ്ങൾ ശ്വാസം മുട്ടിച്ച് കൊല്ലാൻ നോക്കിയിട്ടും കരുത്തോടെ മുന്നോട്ട് പോകുന്ന ഇറാന്റെ ശക്തിയെ കുറച്ചുകണ്ടുകൂടാ. അമേരിക്കയുടെ പിൻബലത്താൽ സൗദിക്ക് പശ്ചിമേഷ്യയിൽ മേൽക്കൈയുണ്ടെങ്കിലും, യഥാർഥ കരുത്ത് ഇറാന് തന്നെ. അതുകൊണ്ട് തന്നെ ഒരുവശത്ത് ഇറാനും, മറുവശത്ത് ആർക്കും പിടിതരാത്ത ഇസ്രയേലും ചേരുമ്പോഴാണ് ഇന്ത്യയുടെ സുരക്ഷ പൂർണമാകുന്ന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP