Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടരലക്ഷം മുറികൾ ഒരുക്കി കാത്തിരുന്ന പിണറായി എന്തിനാണ് നാട്ടിലേക്കുള്ള ട്രെയിൻ റദ്ദാക്കാൻ ആവശ്യപ്പെടുന്നത്? എല്ലാം സജ്ജമായി ഒരുക്കുമെന്ന് പറഞ്ഞിട്ട് എന്തിനാണ് പാവങ്ങളുടെ കയ്യിൽ നിന്നും കാശീടാക്കുന്നത്? കൊറോണയെ അതിർത്തിയിൽ വെച്ച് ഓടിച്ച് ലോകകിരീടം ചൂടിയിട്ട് ഇപ്പോൾ എന്തിനാണ് വാവിട്ട് കരയുന്നത്? ഒപ്പമല്ല മുമ്പിലാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി മുട്ടൻ പണി പിന്നാലെ എത്തുന്നുണ്ട്; ഇനി കൈയും കാലും ഇട്ട് കരഞ്ഞിട്ട് കാര്യമില്ല; നാവടക്കി വല്ലതും ചെയ്യുക

മറുനാടൻ ഡെസ്‌ക്‌

താനം ആഴ്ചകൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ മെയ് ആറാം തീയതി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഇട്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഞാൻ ുവിടെ വായിക്കാം. സംസഥാന സർക്കാരിന്റേയും കേരളത്തിലെ മുഴുവൻ ജനങ്ങളുടേയും ആവശ്യവും അഭ്യർത്ഥനയും മാനിച്ച് കേന്ദ്ര സർക്കാർ നമ്മുടെ പ്രവാസി സഹോദരങ്ങളെ നാട്ടിലെത്തിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്. കോവിഡ് ഭീഷണം ലോകം മുഴുവൻ ആശങ്കയുടേയും ഭീതിയുടേയും നിഴലിലാണ്. കേന്ദ്ര സർക്കാർ എത്രപേരെ നാട്ടിലെത്തിച്ചാലും അത്രയും പേരെ നിരീക്ഷണത്തിലാക്കാൻ കേരളം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു.

അതിനുള്ള മുഴുവൻ ചിലവും സംസ്ഥാന സർക്കാരാണ് വഹിക്കുകയെന്നും പ്രവാസികാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന ശ്രീ പിണറായി വിജയൻ വ്യക്തമാക്കുകയും ചെയ്തു. അതായത് ഏത് പ്രവാസികൾ ഏത് മറുനാട്ടുകാർ എപ്പോൾ കേരളത്തിലേക്ക് വന്നാലും അവരെയെല്ലാം ക്വാറന്റൈൻ ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിവച്ചിരിക്കുന്നു. അതിന് ആവശ്യമായ ചെലവ് മുഴുവൻ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഒരു മന്ത്രി തന്റെ ഫേസബുക്കിലൂടെ പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി അത് ഇതുവരെ നിഷേധിച്ചിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ഒട്ടേറെ തവണ പറഞ്ഞു ഞങ്ങൾ രണ്ടരലക്ഷം പേരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയെന്ന്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ഞങ്ങൾ ചെയ്യുമെന്ന്. ഇറ്റലിയിൽ കുടുങ്ങി കിടക്കുന്നഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് സാങ്കേതിക തടസ്സം ഉന്നയിച്ച് കേന്ദ്ര സർക്കാർ വന്നപ്പോൾ. മുഖ്യമന്ത്രി നിയമസഭയിൽ പൊട്ടിത്തഎറിച്ച് പറഞ്ഞത് കേന്ദ്ര സർക്കാരിന്റെ വിചിത്ര മനസാണ് എന്നാണ്. പ്രവാസികളുടെ കാര്യത്തിൽ മുഖ്യമന്ത്രി പലവട്ടം പറഞ്ഞു ഞങ്ങൾ ഒപ്പമല്ല മുന്നിലാണ് എന്ന്.എന്നാൽ കാര്യത്തോട് അടുത്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതെല്ലാം വെറും ഗീർവാണമായിരുന്നു എന്ന് വ്യക്തമാകുകയാണ്.

കേന്ദ്ര സർക്കാർ ഒരുകാരണവശാലും പ്രവാസികളെ ഇങ്ങോട്ട് കൊണ്ടുവില്ല എന്ന് കരുതി ഇതരസംസ്ഥാനങ്ങളിൽ മറുനാടൻ മലയാളികൾ ഒരു കാരണവശാലും ഇങ്ങോട്ട് വരികയില്ല എന്ന് കരുതി, കുറ്റമൊക്കെ കേന്ദ്രസർക്കാരിന്റേയും ബി.ജെപിയുടേയും പുറത്ത് വച്ച് കിട്ടിക്കൊണ്ടിരിക്കുന്ന കയ്യടിയുടെ ആഴം കൂട്ടുന്നതിന് വേണ്ടി നടത്തിയ വെറും നുണ പറച്ചിലായിരുന്നെന്ന് വ്യക്തമായി കൊണ്ടിരിക്കുകയാണ്. ഇതുവരെ ഒരുലക്ഷം പേരോളം എത്തിക്കഴിഞ്ഞപ്പോൾ അവരിൽ 10,000 പേരെ പോലും ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനമില്ലായെന്ന് സർക്കാർ തെളിയിച്ചിരിക്കുന്നു.

മാത്രമല്ല ഇനി ആരുവന്നാലും ക്വാറന്റൈൻ ചെയ്യുന്നതിന് ഞങ്ങൾ ഫീസ് ഈടാക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരിക്കുന്നു. എങ്ങനെയും സ്വർഗതുല്യമായ ഈ നാട്ടിലേക്ക് വന്ന് ജീവൻ കാക്കാൻ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികളോട് ഇങ്ങോട്ട് വരരുത് എന്ന് മുഖ്യമന്ത്രി പറയുന്നു. ഇങ്ങോട്ട് വരുന്നതിന് വേണ്ടി ബുക്ക് ചെയ്തിരുന്ന ട്രെയിനുകൾ അവസാന നിമിഷം കേരളത്തിന്റെ അനുമതിയില്ലാത്തതുകൊണ്ട് റദ്ദാക്കുന്നു.

രണ്ടും കൽപിച്ച് ഇറ്ങ്ങി പുറപ്പെടുന്നവരെ അതിർത്തിയിൽ തടഞ്ഞ് തിരിച്ച് അയക്കുന്നു. എന്തൊക്കെയാണ് നടന്ന് കൊണ്ടിരിക്കുന്നത്. ആരും ഇങ്ങോട്ട് വരികയില്ലായെന്ന് കരുതി കൊണ്ട് കയ്യടി നേടാനും കരുതലിന്റെ അടയാളമാണ് എന്ന് വരുത്തി തീർക്കാനും നടത്തിയ നാടകങ്ങൾ പൊളിഞ്ഞ് പാളീസായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്ം വാടുകയല്ല നാറി നശിച്ചിരിക്കുകയാണ് എന്ന് തിരിച്ചറിയുക ( ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP