Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനിച്ച നാടും വീടും ഉപേക്ഷിച്ച് അന്യദേശത്തേക്ക് പലായനം ചെയ്യേണ്ടി വരുമെന്നും ജയിലിൽ അടയ്ക്കപ്പെടുമെന്നും ഇന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലീമുകളോടും നുണ പറഞ്ഞ് പറ്റിക്കുന്നവരുടെ ലക്ഷ്യം എന്താണ്?രാജ്യം ഒരുമിച്ച് നിൽക്കേണ്ട സാഹചര്യത്തിൽ എത്രകാലം ഇങ്ങനെ നുണ പറഞ്ഞ് പിടിച്ച് നിൽക്കാനാവും?വടക്ക് കിഴക്കൻ നാട്ടിലെ കലാപത്തെക്കുറിച്ച് എത്രകാലം നുണ പറഞ്ഞ് നിൽക്കാനാവും? ഇന്ത്യൻ പൗരത്വം ഉള്ളവരോ 2004ന് മുമ്പ് എത്തിയവരോ ആയ ആർക്കും ഒന്നും സംഭവിക്കില്ലെന്ന് എന്തേ ആരും പറഞ്ഞ് കൊടുക്കാത്തത്?

ജനിച്ച നാടും വീടും ഉപേക്ഷിച്ച് അന്യദേശത്തേക്ക് പലായനം ചെയ്യേണ്ടി വരുമെന്നും ജയിലിൽ അടയ്ക്കപ്പെടുമെന്നും ഇന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലീമുകളോടും നുണ പറഞ്ഞ് പറ്റിക്കുന്നവരുടെ ലക്ഷ്യം എന്താണ്?രാജ്യം ഒരുമിച്ച് നിൽക്കേണ്ട സാഹചര്യത്തിൽ എത്രകാലം ഇങ്ങനെ നുണ പറഞ്ഞ് പിടിച്ച് നിൽക്കാനാവും?വടക്ക് കിഴക്കൻ നാട്ടിലെ കലാപത്തെക്കുറിച്ച് എത്രകാലം നുണ പറഞ്ഞ് നിൽക്കാനാവും? ഇന്ത്യൻ പൗരത്വം ഉള്ളവരോ 2004ന് മുമ്പ് എത്തിയവരോ ആയ ആർക്കും ഒന്നും സംഭവിക്കില്ലെന്ന് എന്തേ ആരും പറഞ്ഞ് കൊടുക്കാത്തത്?

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവെച്ചതോട് കൂടി നിയമമായിരിക്കുന്നു. ഇനി മുതൽ ഇന്ത്യയിൽ ഈ നിയമമാണ് ഒരാൾക്ക് പൗരത്വം നൽകുന്നതിന് മാനദണ്ഡമായി വരുന്നത്. രേഖകൾ ഒന്നുമില്ലാതെ ഒരാൾ ഇന്ത്യയിൽ ജീവിച്ചിരുന്നു എന്ന് തെളിയിച്ചാൽ ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടായിരുന്നു. ആ നിയമം ഇന്ന് മുതൽ മുസ്ലീമുകൾക്ക് ബാധകമല്ല. ക്രിസ്ത്യയനിയും ഹിന്ദുവും അടങ്ങിയ ആറ് സമുദായങ്ങൾക്ക് 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിൽ എത്തി എന്ന് സ്ഥാപിക്കാൻ കഴിഞ്ഞാൽ അവർ ആറ് വർഷം ഇന്ത്യയിൽ ജീവിച്ചിരുന്നു എന്ന് സ്ഥാപിക്കാൻ കഴിഞ്ഞാൽ അവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. ഇന്നുമുതൽ അവർ എത്ര വർഷം എവിടെയൊക്കെ ജീവിച്ചെന്ന് തെളിയിച്ചാലും മുസ്ലിം ആണെങ്കിൽ ഇന്ത്യൻ പൗരത്വം ലഭിക്കുകയില്ല.

മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യം ഇത്തരത്തിലുള്ള തീരുമാനമെടുക്കുന്നത് നിർഭാഗ്യകരമാണെന്നുള്ളത് സംശയം വേണ്ട. എന്നാൽ, ഹിന്ദു ദേശിയ ഉയർത്തിക്കൊണ്ട് ഇത്തരം പ്രഖ്യാപനങ്ങൾ അവരുടെ അജണ്ടയിൽ ഉൾപ്പെടുത്തി ഇന്ത്യ ഭരിക്കാനെത്തിയ ബിജെപി സർക്കാർ ഇത്തരം നടപടികൾ എടുക്കുമ്പോൾ അത്ഭുതപ്പെടുന്നതും കലാപമുണ്ടാക്കുന്നതും എന്തിനെന്ന് മാത്രം മനസിലാവുന്നില്ല. ഇത് ബിജെപിയുടെ പ്രഖ്യാപിത അജണ്ടയിൽ പെട്ടതാണ് അവർ അത് നേരത്തെ പ്രഖ്യാപ്പിച്ചിരുന്നതാണ്. എന്തുകൊണ്ട് ഇന്ത്യയുടെ മതേതര സ്വഭാവം ഇല്ലാതാക്കാൻ കഴിയുമോ എന്ന ചോദ്യം ചിലരെങ്കിലും ഉന്നയിക്കുന്നു. ആദ്യമേ ഒന്ന് പറയട്ടേ നിങ്ങൾ കഥയറിയാതെ ആട്ടം കാണുകയാണ്.

പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന കഥകളിൽ മഹാഭൂരിപക്ഷവും നുണകഥകൾ മാത്രമാണ്. ഇന്ത്യാ ഗവൺമെന്റ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന നിയമം അനുസരിച്ച് രാജ്യത്ത് നിയമപരമായി ജീവിക്കുന്ന ഒരു മുസൽമാനും പുറത്തുപോകേണ്ടി വരില്ല. ഇന്ത്യയുടെ അന്തസ്സും സംസ്‌ക്കാരവും അംഗീകരിച്ചു ജീവിക്കുന്ന ഒരു മുസൽമാനും നാടുവിടേണ്ടി വരികയോ ജയിലാവുകയോ ചെയ്യില്ല. സർക്കാർ ചെയ്തിരിക്കുന്നത് രാജ്യത്ത് അനധികൃതമായി താമസിക്കാനെത്തിയവരിൽ ഹിന്ദുവും മറ്റ് ആറ് സമുദായങ്ങൾക്കും ഇളവ് കൊടുത്തു എന്നാണ്. അങ്ങനെ മുസ്ലിംങ്ങൾ ഒഴികേ മറ്റുള്ളവർക്ക് മാത്രം എന്തിന് കൊടുത്തു എന്ന് ചോദ്യത്തിന് സർക്കാർ പറയുന്നത് ന്യായമായ മറുപടിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP