Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ച് കൊല്ലംകൊണ്ട് ഉമ്മൻ ചാണ്ടി പൂർത്തിയാക്കിയ എയർപോർട്ട് ഉദ്ഘാടനം ചെയ്യാൻ രണ്ടരക്കൊല്ലം എടുത്തു നാണമില്ലേ പിണറായി ഈ അവകാശവാദം ഉന്നയിക്കാൻ? ഉമ്മൻ ചാണ്ടിയെന്ന നേതാവിന്റെ ചുണയും ചുറുചുറുക്കും ഇല്ലായിരുന്നെങ്കിൽ പിണറായി വിജയന് ഇന്ന് കൊടി പിടിക്കാൻ കഴിയുമായിരുന്നോ? ഉമ്മൻ ചാണ്ടിയുടെ വിയർപ്പിന്റെ ഫലം കൊയ്യുമ്പോൾ എങ്കിലും ഈ തുണി പൊക്കിക്കാണിക്കൽ വേണ്ടെന്നു വെയ്ക്കാമായിരുന്നില്ലേ?

അഞ്ച് കൊല്ലംകൊണ്ട് ഉമ്മൻ ചാണ്ടി പൂർത്തിയാക്കിയ എയർപോർട്ട് ഉദ്ഘാടനം ചെയ്യാൻ രണ്ടരക്കൊല്ലം എടുത്തു നാണമില്ലേ പിണറായി ഈ അവകാശവാദം ഉന്നയിക്കാൻ? ഉമ്മൻ ചാണ്ടിയെന്ന നേതാവിന്റെ ചുണയും ചുറുചുറുക്കും ഇല്ലായിരുന്നെങ്കിൽ പിണറായി വിജയന് ഇന്ന് കൊടി പിടിക്കാൻ കഴിയുമായിരുന്നോ?  ഉമ്മൻ ചാണ്ടിയുടെ  വിയർപ്പിന്റെ ഫലം കൊയ്യുമ്പോൾ എങ്കിലും ഈ തുണി പൊക്കിക്കാണിക്കൽ വേണ്ടെന്നു വെയ്ക്കാമായിരുന്നില്ലേ?

മറുനാടൻ ഡെസ്‌ക്‌

കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടാകുമെന്ന് എന്ന് എനിക്ക് തോന്നുന്നില്ല. മാധ്യമ പ്രവർത്തകർ പോലും അടിമകളെ പോലെ പേടിച്ച് പിണറായി വിജയന് മുന്നിൽ നിൽക്കുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. മന്ത്രിമാർക്കും എംഎൽഎമാർക്കും എന്തിനേറെ പ്രതിപക്ഷ നേതാവിനുപോലും മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി എന്തെങ്കിലും പറയാൻ ധൈര്യമില്ല.മുഖ്യമന്ത്രിയുടെ ഒരു നോട്ടം മതി പലരുടെയും കിളിപോകുന്നത് കാണാൻ.

അത്തരത്തിൽ ഏകാധിപതിയായതുകൊണ്ട് പല നേട്ടങ്ങളും ഉണ്ട്. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ജനങ്ങളോടുള്ള സമീപനത്തിൽ കാര്യമായ മാറ്റം വരുന്നതിന് ഈ പിണറായി പേടി കാരണമായിട്ടുണ്ട്. എന്നാൽ പ്രതിപക്ഷത്തെ ബഹുമാനിക്കുകയും മറ്റു പാർട്ടികളുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുക എന്നത് ഈ ഏകാധിപത്യത്തിന് എന്തെങ്കിലും തകരാറു വരുന്ന ഒന്നാണ് എന്ന് ആരെങ്കിലും മുഖ്യമന്ത്രിയോട് പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ അത് തിരുത്തേണ്ടിയിരിക്കുന്നു. ഇങ്ങനെ ഒരു അഭിപ്രായം പറയാൻ കാരണം ഇന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ വിമാനം പറന്നുയരുന്ന സമയത്ത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം തന്നെയാണ്.

കണ്ണൂർ വിമാനത്താവളത്തിന്റെ ചരിത്രം അറിയാവുന്നവർ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിസ്സംശയം പറയും ഇന്ന് അവിടെ നിന്ന ഒരു വിമാനം പറന്ന് അബുദാബിയിൽ ഇറങ്ങിയെങ്കിൽ അതിന്റെ 90ശതമാനം ക്രെഡിറ്റും നൽകേണ്ടത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ്. ഈ വിവരം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ്. പത്ത് പതിനാറു വർഷം മുൻപ് ഇങ്ങനൊരു ആശയം രൂപപ്പെടുകയും ആ ആശയത്തിന്റെ പിന്നിൽ ആര് എന്ന് തിരയേണ്ട കാര്യമില്ല. കേരളത്തിന്റെ എല്ലാ ദേശങ്ങളിലും ഒരു വിമാനത്താവണം വരുമെന്ന് അതാത് ഇടങ്ങളിലെ നേതാക്കന്മാർ പറയാറുള്ളതാണ്.

ഇടുക്കിയിലെ അണക്കരയിലും കോട്ടയത്തുമൊക്കെ വിമാത്താവളം വരുമെന്ന് അവിടുത്തെ നേതാക്കന്മാർ കാലാകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ അങ്ങനെ ഒരു വിമാത്താവളത്തിന് തത്വത്തിൽ അംഗീകാരം നൽകിയ ജനതാദൾ കേന്ദ്ര സർക്കാരിനാണ് ആദ്യം കൈയടി കൊടുക്കേണ്ടവർ. പിന്നീട് മാറിവന്ന ഇടതുവലതു സർക്കാരുകൾ ഒന്നും ചെയ്യാതിരിക്കുക്കെ പ്രാഥമിക നടപടികൾ സ്വീകരിച്ച വിഎസിന് തീർച്ചയായും കൈയടി കൊടുക്കേണ്ടതുണ്ട്. വി എസ് തറക്കല്ലിട്ട വിമാനത്താളം അഞ്ചു വർഷം കൊണ്ട് 90ശതമാനവും പണി പൂർത്തിയാവുന്ന നിലയിലേക്ക് ഉയർന്നെങ്കിൽ അതിന്റെ പൂർണ ക്രെഡിറ്റ് നൽകേണ്ടത് ഉമ്മൻ ചാണ്ടിക്കാണ്. കൂടുതൽ കാണുവാൻ ഇൻസറ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP