Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചർച്ചയിൽ നിന്നും പന്തളം കൊട്ടാരത്തെയും തന്ത്രിയെയും ഒഴിവാക്കുന്നത് ആർക്കുവേണ്ടി? ശബരിമല വിഷയത്തിലെ ആവേശം വളരെ കുറച്ചുകൊണ്ട് ഗിയർ മാറ്റുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ നിലപാട്

ചർച്ചയിൽ നിന്നും പന്തളം കൊട്ടാരത്തെയും തന്ത്രിയെയും ഒഴിവാക്കുന്നത് ആർക്കുവേണ്ടി? ശബരിമല വിഷയത്തിലെ ആവേശം വളരെ കുറച്ചുകൊണ്ട് ഗിയർ മാറ്റുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ നിലപാട്

മറുനാടൻ ഡെസ്‌ക്‌

ശബരിമല യുവതീപ്രവേശന വിഷയത്തിൽ തെരുവിൽ ഇറങ്ങിയരിക്കുന്ന ഭക്തരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുള്ള ഒരു ദിവസമാണ് ഇന്ന്. നാളെ സുപ്രീം കോടതി ഇതു സംബന്ധിച്ച സുപ്രധാനമായ വിധി പ്രഖ്യാപിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്ന ഭക്തരെ സംബന്ധിച്ചിടത്തോളം ഡൽഹിയിൽ ശ്രീധരൻപിള്ളയടക്കമുള്ളവർക്കെതിരെ ഉണ്ടായ കോടതിയലക്ഷ്യ കേസിലെ പുരോഗതി മാത്രമല്ല ഈ വിഷയത്തിൽ പിണറായി വിജയനും അദ്ദേഹം ഭരിക്കുന്ന സംസ്ഥാന സർക്കാരും പിറകോട്ടുള്ള നിലപാടെടുത്തു എന്നതും ശ്രദ്ധേയമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്തജനങ്ങളുടെ പ്രതിഷേധവും അവരുടെ വികാരവും മനസിലാക്കിക്കൊണ്ട് ശബരിമല വിഷയത്തിലെ ആവേശം വളരെ കുറച്ചുകൊണ്ട് ഗിയർ മാറ്റുന്ന പിണറായി വിജയൻ സർക്കാരിന്റെ നിലപാട് തന്നെയാണ്.

ഈ വിഷയം കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ ആചാരങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്നും ശബരിമലയുടെ മതേതരത്വം കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സർക്കാർ പറഞ്ഞതിൽ ഭക്തർക്ക് ആശങ്കപ്പെടേണ്ടതില്ല. കാരണം അയ്യപ്പഭക്തന്മാരൊക്കെ ശബരിമലയുടെ മഹത്തായ മതേതര പാരമ്പര്യം ഊറ്റത്തോടു കൂടി വിളിച്ച് പറയുന്നവർ തന്നെയാണ്. ഞാൻ മുൻപേ സൂചിപ്പിച്ചു എന്നെ പോലെയുള്ള ക്രൈസ്തവ വിശ്വാസത്തിൽ ജീവിക്കുന്നവർക്ക് പോലും ഭഗവാൻ അയ്യപ്പൻ ദൈവിക പ്രഭയുള്ള ഒരാളായി മാറുന്നത് ഒരവതാരമായി മാറുന്നത് ശബരിമലയുടെ മാത്രം സവിശേഷതയും പ്രത്യേകതയുമാണ്. അതുകൊണ്ട് ശബരിമല മതേതര ക്ഷേത്രമാണ് എന്നുള്ള പ്രഖ്യാപനത്തിൽ ആശങ്കപ്പെടാനൊന്നുമില്ല എന്ന് മാത്രമല്ല ശബരിമലയുടെ ആചാരങ്ങളിൽ സർക്കാർ ഇടപെടുന്നില്ല എന്ന പ്രഖ്യാപനം പ്രതീക്ഷയോടെ കാണേണ്ടതുമാണ്.

അതിനേക്കാൾ പ്രധാനപ്പെട്ട നീക്കം ഇന്നുണ്ടായത് ശബരിമല വിഷയത്തിൽ നാളെ കോടതി വിധി വരുമ്പോൾ തന്നെ അത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിന് വേണ്ടി സർവ കക്ഷി യോഗം വിളിക്കുവാൻ സർക്കാർ എടുത്ത തീരുമാനമാണ്. ഈ ബുദ്ധി എന്തുകൊണ്ട് പിണറായി വിജയൻ സർക്കാരിന് അൽപം മുൻപ് ഉണ്ടായില്ല എന്ന ചോദ്യം ചിലരെങ്കിലും ചോദിച്ചാൽ അതിന് അവരെ കുറ്റപ്പെടുത്താൻ സാധിക്കുകയില്ല. ശബരിമലയുടെ പേരിൽ കഴിഞ്ഞ രണ്ട് മാസം കേരളത്തിൽ നടന്ന കലാപങ്ങളും ലഹളയുമൊക്കെ ഒരു പരിധി വരെ സർക്കാരിന്റെ എടുത്ത് ചാട്ടവും ഈ സഹിഷ്ണുതയില്ലായ്മയും ഉണ്ടാക്കിയതാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവുകയില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഒരു വ്യക്തികളോടും ചർച്ച നടത്താനും അവരുടെ വാദമെന്തെന്ന് കേൾക്കാനോ സർക്കാർ ഒരു ശ്രമവും നടത്തിയില്ല. അതേ സമയം പേരിന് വേണ്ടി തന്ത്രി കുടുംബത്തേയും പന്തളം രാജകൊട്ടാരത്തേയും ചർച്ചയ്ക്ക് വിളിക്കുകയും അവർ അതിൽ നിന്നും പിൻവലിഞ്ഞപ്പോൾ അത് അവരുടെ കുഴപ്പമാണ് എന്ന് പറഞ്ഞുകൊണ്ട് ഉത്തരവാദിത്വത്തിൽ നിന്ന് പിറകോട്ട് പോകുന്ന കാഴ്‌ച്ചയും നമ്മൾ കണ്ടു.

എന്തുകൊണ്ടാണ് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ചർച്ചയ്ക്ക് പോകാതിരുന്നത് എന്ന് അവർ വ്യക്തമായി പറയുന്നുണ്ട്. ചർച്ചയ്ക്ക് വിളിച്ചയുടൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുൻ മന്ത്രിയായിരുന്ന സുധാകരനും അടക്കമുള്ളവർ പറഞ്ഞത് സുപ്രീം കോടതി വിധി എങ്ങനെ നടപ്പിലാക്കാം എന്നാണ് ചർച്ചയെന്നാണ്. പന്തളം കൊട്ടാരത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാട് സുപ്രീം കോടതി വിധി നടപ്പിലാക്കരുത് എന്നാവുമ്പോൾ അത്തരമൊരു ചർച്ചയ്ക്ക് വേണ്ടി അവർ പോവേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആ ആത്മാർത്ഥതയില്ലായ്മ സർക്കാരിന്റെ പ്രവൃത്തിയിൽ മുഴുവൻ നിഴലിച്ചു. വ്യത്യസ്തമായ രാഷ്ട്രീയ പാർട്ടികളെ വിളിച്ച് ചർച്ച ചെയ്യുന്നതിനോ അവരുടെ ആശങ്കയെന്തെന്ന് മനസിലാക്കുന്നതിനോ ഈ സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ല. എന്നാൽ അതി നിർണ്ണായകമായ ഒരു തീരുമാനം നാളെ സുപ്രീം കോടതിയിൽ നിന്നുണ്ടാകുമ്പോൾ അത് വരുന്നതിന് മുൻപ് തന്നെ ചർച്ച ചെയ്യുന്നതിനുള്ള ഉത്സാഹമാണ് ഇപ്പോൾ കാണിച്ചിരിക്കുന്നത്. ആകെയൊരു അഭിപ്രായ വ്യത്യാസം എനിക്കുള്ളത് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരെ മാത്രം ചർച്ചയ്ക്ക് വിളിക്കുന്നതിലെ അപാകതയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP