Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതിയിൽ കേസുണ്ടെങ്കിൽ സമൻസ് ഉണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുക; അല്ലെങ്കിൽ ഒരു ദിവസം നിങ്ങളെ പിടിച്ച് അകത്തിടാൻ ഒരു പെറ്റികേസിലെ പരാതിയാണെങ്കിലും മതി ; ചെറിയ കേസാണെങ്കിലും വാറണ്ടായാലും അറസ്റ്റ് ചെയ്യപ്പെടാം; വാറണ്ടും സമൻസും തമ്മിലും വ്യത്യാസം അറിഞ്ഞ് പ്രതിരോധം തുടങ്ങണം; ഇന്നത്തെ ലെയ്മാൻസ് ലോ

കോടതിയിൽ കേസുണ്ടെങ്കിൽ സമൻസ് ഉണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുക; അല്ലെങ്കിൽ ഒരു ദിവസം നിങ്ങളെ പിടിച്ച് അകത്തിടാൻ ഒരു പെറ്റികേസിലെ പരാതിയാണെങ്കിലും മതി ; ചെറിയ കേസാണെങ്കിലും വാറണ്ടായാലും അറസ്റ്റ് ചെയ്യപ്പെടാം; വാറണ്ടും സമൻസും തമ്മിലും വ്യത്യാസം അറിഞ്ഞ് പ്രതിരോധം തുടങ്ങണം; ഇന്നത്തെ ലെയ്മാൻസ് ലോ

അഡ്വ.ഷാജൻ സ്‌കറിയ

സമൻസ് കേസ്, വാറണ്ട് കേസ്, പെറ്റി കേസ് എന്നിങ്ങനെ മൂന്നായാണ് പൊതുവേ കേസുകളെ വിഭജിക്കുന്നത്. വാറണ്ട് കേസ് എന്നാൽ രണ്ട് വർഷമോ അതിലധികമോ തടവുള്ള കുറ്റങ്ങൾ ആരോപിക്കപ്പെടുന്നതാണ്. അതിൽ താഴെ ശിക്ഷകിട്ടാൻ ഇടയുള്ള കേസുകളെ സമൻസ് കേസുകൾ എന്നാണ് വിളിക്കുന്നത്. പെറ്റിക്കേസുകളാകട്ടെ അപ്പോൾ തന്നെ പിഴയടച്ച് പുറത്ത് വിടുന്ന കേസുകളാണ്. സാധാരണ ഗതിക്ക് വാറണ്ട് കേസുകളിലാണ് അഴിക്കുള്ളിലാവാൻ ഇടയുള്ളത്. എന്നാൽ പെറ്റി കേസിൽ പോലും ചിലപ്പോൾ അകത്തായെന്ന് വരാം. അതറിയണമെങ്കിൽ സമൻസ് വാറണ്ട് എന്നിവ തമ്മിലുള്ള വ്യത്യാസം അറിയണം. ഇന്നത്തെ ലെയ്‌മെൻസ് ലോയിൽ അതാണ് ചർച്ച ചെയ്യുന്നത്. ഒരാളുടെ മേൽ ഒരു കുറ്റം ആരോപിക്കപ്പെട്ടാൽ അതിൽ നിയമത്തിൽ എന്ത് ശിക്ഷയാണ് വിധിച്ചിരിക്കുന്നത് എന്ന് പരിശോധിക്കണം. കുറ്റം തെളിഞ്ഞാൽ. അതിൽ രണ്ട് വർഷത്തിൽ താഴെ തടവോ പിഴയോ ആണെങ്കിൽ സമൻസ് കേസ് എന്ന വിഭാഗത്തിലാണ് പെടുക.

സമൻസ് കേസുകളിൽ പ്രതി കോടതിയിൽ എത്തിയാൽ, ആ കുറ്റം സമ്മതിച്ചാൽ അതിന് ലഭിക്കാവുന്ന മിനിമം ശിക്ഷയോടു കൂടി പുറത്ത് വിടുകയാണ് പതിവ്. കുറ്റം നിഷേധിച്ചാൽ മാത്രമേ അതിനെക്കുറിച്ചുള്ള ട്രയൽ അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് പോകൂ. അതും പെറ്റി കേസിന്റെ തന്നെ മറ്റൊരു ഭാഗമാണത്. പെറ്റി കേസുകളിലാണെങ്കിൽ കുറ്റം സമ്മതിച്ചാൽ അപ്പോൾ തന്നെ 1000 രൂപയിൽ താഴെയുള്ള പിഴയടച്ച് വിടുകയാണ്. സമൻസ് കേസുകളിൽ രണ്ട് വർഷത്തിൽ താഴെയാണ് ശിക്ഷയെങ്കിലും അങ്ങനെ ശിക്ഷയൊന്നും തരാറില്ല പകരം പിഴയടച്ച് വിടുകയാണ് പതിവ്. എന്നാൽ സമൻസ് കേസുകളിലും ഒരാൾ കുറ്റം നിഷേധിച്ചാൽ ബാക്കി നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കേണ്ടി വരും. സമൻസ് കേസുകളിൽ പരാതിക്കാരന് എപ്പോൾ വേണമെങ്കിലും പരാതി പിൻവലിക്കാം. എന്നാൽ വാറണ്ട് കേസുകളിൽ പരാതിക്കാരന് പരാതി പിൻവലിക്കാൻ സാധിക്കുകയില്ല. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്താൽ അത് ഒത്തു തീർപ്പായി പോലും തീർക്കുക സാധ്യമല്ല.

ചില കേസുകൾ, കോംമ്പൗണ്ടുകൾ എന്ന് പറഞ്ഞ് എഴുതി വച്ചിരിക്കുന്ന കേസുകൾ ഒത്തു തീർക്കാം. അല്ലെങ്കിൽ പ്രോസിക്യൂഷനാണ് കേസെടുക്കുന്നത് ഒത്തുതീർപ്പ് പോലും സാധ്യമല്ല. അതാണ് സമൻസ് കേസും വാറണ്ട് കേസും തമ്മിലുള്ള വ്യത്യാസം. സമൻസ് കേസും വാറണ്ട് കേസും കേസുകളെ നിർവചിക്കുന്ന രണ്ട് പദങ്ങളാണെങ്കിൽ സമൻസും വാറണ്ടും ഇതുമായി ബന്ധമുള്ള സംഭവമേ അല്ല. സമൻസ് എന്നാൽ ക്രിമിനൽ കേസ് കോടതിയിൽ ചെന്നാൽ കോടതി അയയ്ക്കുന്ന നോട്ടീസാണ്. ശ്രദ്ധിക്കുക അത് ഏത് തരത്തിലുള്ള കേസ് നിങ്ങളുടെ പേരിലുണ്ടായാലും, നിങ്ങൾ തമ്മിൽ ഒരു അടിപിടിയുണ്ടാകുന്നു, എന്തെങ്കിലും നിസാരമായ കേസുകളുണ്ടായാലും , കോളേജിലൊക്കെ പഠിക്കുമ്പോൾ മിക്കവാറും അങ്ങനെയാണ് സംഭവിക്കുന്നത്. അത് പൊലീസ് ആദ്യം എഫഐആർ എടുക്കുന്നു.

എഫ്‌ഐആർ എടുത്തിട്ട് പൊലീസിന് പ്രാഥമിക അന്വേഷണം നടത്തിയിട്ട് ഈ കേസ് നിലനിൽക്കുകയില്ല എന്ന് കരുതി എഴുതി തള്ളാം. സാധാരണ ഗതിക്ക രാഷ്ട്രീയ സമ്മർദ്ദമൊക്കെ നമുക്കുണ്ടെങ്കിൽ ഉന്നത ബന്ധമുണ്ടെങ്കിൽ പൊലീസ് എഴുതി തള്ളും. എന്നാൽ ഈ കേസ് കോടതിയിലേക്ക് വിടാൻ പൊലീസ് തീരുമാനിച്ചാൽ അത് കോടതിയിൽ ചെല്ലും. ചാർജ് ഷീറ്റ് സമർപ്പിക്കേണ്ടി വരും. അങ്ങനെ ചാർജ് ഷീറ്റ് സമർപ്പിച്ചാൽ കോടതി ഒരു ദിവസം, അപ്പോഴൊന്നുമല്ല , ഒരു സമയത്ത് പ്രതിക്കും വാദിക്കും നോട്ടീസ് ചെല്ലുന്നു. അപ്പോൾ പ്രതിക്ക് അങ്ങനെ കിട്ടുന്ന നോട്ടീസാണ് സമൻസ്. സമൻസ് കിട്ടിയാൽ കോടതിയിൽ പ്രതി ഹാജരാകണം. കുറ്റം സമ്മതിച്ചാൽ കോടതി അപ്പോൾ തന്നെ ശിക്ഷിക്കും. ശിക്ഷ ചെറുതായെന്ന് വരാം. അത് വക്കിലിനോട് ചോദിച്ചാൽ അറിയാൻ കഴിയും. കുറ്റം നിഷേധിച്ചാലാണ് കോടതിയുടെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP