Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിവസം 40 രൂപ കണ്ടെത്താൻ കഴിയാത്ത 36 കോടി ജനങ്ങൾ ജീവിക്കുന്ന ഈ നാട്ടിൽ പ്രതിമാസം 12,000 രൂപ വീതം വിതരണം ചെയ്യുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് ? മോദി തള്ളി മടുത്തതിന്റെ ക്ഷീണം മാറും മുമ്പ് രാഹുലിന്റെ തള്ള് കൂടി കേൾക്കേണ്ട ഗതികേടിലാണോ ഓരോ കിലോ ഉള്ളിക്ക് 50 പൈസ പോലും കിട്ടാത്ത പാവം ഇന്ത്യക്കാർ? പ്രതിവർഷം 7620 രൂപ ഉറപ്പ് വരുത്താൻ ആദ്യം ശ്രമിക്കൂ ഭരണാധികാരികളേ..

ദിവസം 40 രൂപ കണ്ടെത്താൻ കഴിയാത്ത 36 കോടി ജനങ്ങൾ ജീവിക്കുന്ന ഈ നാട്ടിൽ പ്രതിമാസം 12,000 രൂപ വീതം വിതരണം ചെയ്യുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് ? മോദി തള്ളി മടുത്തതിന്റെ ക്ഷീണം മാറും മുമ്പ് രാഹുലിന്റെ തള്ള് കൂടി കേൾക്കേണ്ട ഗതികേടിലാണോ ഓരോ കിലോ ഉള്ളിക്ക് 50 പൈസ പോലും കിട്ടാത്ത പാവം ഇന്ത്യക്കാർ? പ്രതിവർഷം 7620 രൂപ ഉറപ്പ് വരുത്താൻ ആദ്യം ശ്രമിക്കൂ ഭരണാധികാരികളേ..

മറുനാടൻ ഡെസ്‌ക്‌

അടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ തയ്യാറെടുക്കുന്ന രാഹുൽ ഗാന്ധി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞത് പ്രതിമാസം ആറായിരം രൂപ മുതൽ 12,000 രൂപ വരെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്ന ഒരു പദ്ധതി താൻ പ്രഖ്യാപിക്കുന്നു എന്നാണ്. അടിസ്ഥാന വരുമാന ഉറപ്പ് പദ്ധതി എന്ന പേരിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ആ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങളാണ് ഇന്ന് പുറത്ത് വിട്ടത്. മിനിമം മന്മോഹൻ സിങ് സർക്കാർ ഭരിച്ചപ്പോൾ മിനിമം തൊഴിൽ ഗ്യാരണ്ടി എന്ന തരത്തിൽ ഒരു പദ്ധതി പ്രഖ്യാപിക്കുകയും അത് വലിയ തോതിൽ സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം സംഭവിപ്പിക്കുകയും ചെയ്തതുകൊണ്ട് തന്നെ ഇത്തരമൊരു പ്രഖ്യാപനം കോൺഗ്രസിന്റെ അധ്യക്ഷൻ നടത്തുമ്പോൾ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്.

ഒരു സാധാരണക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ 12,000 രൂപ വീതം എല്ലാ മാസവും എത്തുന്നു എന്ന് പറഞ്ഞാൽ ഇന്ത്യ പോലെ ദരിദ്ര നാരായാണന്മാർ തിങ്ങിപ്പാർക്കുന്ന ഒരു രാജ്യത്ത് അത്ര നിസാരമായ കാര്യമല്ല. എത്ര വരുമാനമാണോ ഒരാൾ നേടുന്നത് അതിൽ ബാക്കി കൂടി കൊടുത്ത് 12,000 ആക്കുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിരിക്കുന്നത്. അതായത് നിങ്ങളുടെ വരുമാനം ആറായിരം രൂപയാണെങ്കിൽ 6000 രൂപ കൂടി കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിൽ നിന്നും സാധാരണക്കാരന് ലഭിക്കും. കേൾക്കുമ്പോൾ ഏറെ സുഖം തോന്നുന്ന ഒരു പ്രഖ്യാപനമാണിത്. ഇത്തരം പ്രഖ്യാപനങ്ങളുടെ കാര്യത്തിൽ നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് മുൻപിൽ.

നിങ്ങളുടെ ഓരോരുത്തരുടേയും അക്കൗണ്ടിൽ 15 ലക്ഷം രൂപ എത്തിക്കുമെന്ന് മോദി പറഞ്ഞിരുന്നു എന്ന തരത്തിൽ ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുന്ന പ്രസംഗത്തിന്റെ പിന്നിൽ അൽപം ശരിയില്ലാതെയില്ല. അന്ന് മോദി പറഞ്ഞത് ഇന്ന് വിദേശത്തുള്ള കള്ളപ്പണം നാട്ടിലേക്ക് തിരിച്ചെത്തിച്ചാൽ അത് ഓരോരുത്തരുടേയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം എത്തുന്നതിന് തുല്യമാകും എന്ന് തന്നെയാണ്. എന്നാൽ അത് എത്തിക്കുമെന്നോ..എത്തിച്ചാൽ അത് നൽകുമെന്നോ ഏതെങ്കിലുമൊരു കണക്കിന്റെ അടിസ്ഥാനത്തിലല്ല പറഞ്ഞത്. മോദി അധികാരത്തിലെത്തിയപ്പോൾ കള്ളപ്പണം മുഴുവനായി ഇവിടെ എത്തിക്കേണ്ടത് മോദിയുടെ ബാധ്യതയായിരുന്നു.

15 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തരും എന്ന് പറഞ്ഞത് അതേ അർത്ഥത്തിൽ അല്ലെങ്കിൽ കൂടി കള്ളപ്പണം മുഴുവൻ തിരിച്ചെത്തിക്കാൻ കഴിയില്ല എന്നതുകൊണ്ട് വിമർശനം പ്രസക്തമാകുന്നു. ഈ ബജറ്റിൽ ഓരോ കർഷകന്റെയും അക്കൗണ്ടിൽ 6000 രൂപ വീതം നൽകുമെന്ന പ്രഖ്യാപനം ഇതിന്റെ മറുവശമാണ്. അങ്ങനെ പാവപ്പെട്ട കർഷകന്റെയും തൊഴിലാളികളുടേയും ബാങ്ക് അക്കൗണ്ടിലേക്ക് കാശുനൽകാം എന്നുള്ള കൈക്കൂലി വാഗ്ദാനം കൊണ്ട് അധികാരം പിടിക്കുന്നതിന് വേണ്ടി മോദിയും രാഹുൽ ഗാന്ധിയും മത്സരിക്കുന്ന കാഴ്‌ച്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. പ്രതിമാസം 12,000 രൂപ വരെ നൽകിക്കൊണ്ട് പ്രതിവർഷം 72000 രൂപ വരെ ഒരാളുടെ അക്കൗണ്ടിൽ എത്തുമെന്ന് രാഹുൽ ഗാന്ധി ഈ നാട്ടിലെ ജനങ്ങൾക്ക് വാക്കു കൊടുക്കുമ്പോൾ അതിന്റെ സാമ്പത്തിക ശാസ്ത്രം കൂടി പരിശോധിക്കേണ്ടതുണ്ട്.

ഒരു ദിവസം 32 രൂപ പോലും എടുക്കാൻ കഴിയാത്ത ഗ്രാമീണരും 47 രൂപ പോലും എടുക്കാൻ കഴിയാത്ത നഗരവാസികളും ചേർന്നാൽ ഈ നാട്ടിലെ ജനസംഖ്യയുടെ എണ്ണം 36 കോടിയാവും എന്ന് തിരിച്ചറിയുമ്പോഴാണ് ഈ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം വ്യക്തമാവുക. മൂന്നു നാല് വർഷം മുൻപ് സി. രംഗരാജൻ കമ്മീഷൻ ഇന്ത്യയുടെ ദാരിദ്ര്യ രേഖ പുനസൃഷ്ടിച്ചപ്പോൾ കൊടുത്തതാണ് ഈ തുക. ഗ്രാമങ്ങളിൽ 32 രൂപയും പട്ടണങ്ങളിൽ 37 രൂപയും ഉണ്ടെങ്കിലെ ഒരു സാധാരണക്കാരന് ഒരു ദിവസം ജീവിച്ചു പോകാൻ കഴിയൂ എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ആ തുക അനുസരിച്ച് നമ്മുടെ ദാരിദ്ര്യ രേഖയുടെ വലുപ്പം കൂട്ടിയിട്ടും 36 ശതമാനം പേർക്ക് ആ വരുമാനം ഉണ്ടാക്കാൻ കഴിയുന്നില്ല. എന്ന് വച്ചാൽ നമ്മുടെ ഗ്രാമങ്ങളിൽ ജീവിക്കുന്ന പട്ടിണി പാവങ്ങൾക്ക് പ്രതിമാസം 1000 രൂപ പോലും ഉണ്ടാക്കാൻ കഴിയുന്നില്ല. നമ്മുടെ പട്ടണങ്ങളിൽ കഴിയുന്നപാവങ്ങൾക്ക് 1400 രൂപ പോലും ഉണ്ടാക്കാൻ കഴിയുന്നില്ല. ആയിരം രൂപ കൊണ്ട് ജീവിക്കാൻ ധൈര്യമുള്ള കർഷകനോട് അതുണ്ടാക്കാൻ കഴിയാത്ത 36 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ ഭാവി പ്രധാനമന്ത്രി നിങ്ങളുടെ പോക്കറ്റിലേക്ക് ഞങ്ങൾ പ്രതിമാസം 12,000 രൂപ നൽകും എന്ന് വാഗ്ദാനം പറയുമ്പോൾ അതിലൊരു കബളിപ്പിക്കലിന്റെ അംശമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP