Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻപിആറും എൻആർസിയും തിരിച്ചറിയാത്ത വിധം വെറുമൊരു വിഡ്ഢിയാണ് പിണറായി എന്ന് കരുതാൻ സംഘികൾക്ക് പോലും ആവില്ലെന്നിരിക്കെ എന്തിനാണ് ഈ നുണ പ്രചാരണമൊക്കെ ? കേവലം പത്ത് വോട്ടുകൾ നേടാൻ രാജ്യ പുരോഗതിയെ കുരുതി കൊടുക്കാൻ ഒരു ഭരണാധികാരിക്ക് എങ്ങനെ കഴിയും ? മോദിയും ബിജെപിയും ഭരിക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് നിലവിൽ വന്ന നിയമത്തിനെതിരെ കോൺഗ്രസുകാരും ഉറഞ്ഞ് തുള്ളുന്നതെന്തിന്? നുണകൾ കേട്ട് എൻപിആറിനോട് സഹകരിക്കാത്തവർ അറിയാൻ..

മറുനാടൻ ഡെസ്‌ക്‌

ആഴ്ചകളായി കേരളത്തിലും ബംഗാളിലും ഇന്ത്യയിലെ ചില ക്യാമ്പസുകളിലും കൊടുംപിരി കൊള്ളുന്ന സമരം എന്തിന്റെ പേരിലാണ്? പൗരത്വ ഭേദഗതി നിയമം അധവാ സി.എ.എ എന്ന മോദി സർക്കാർ പാർലമെന്റിൽ പാസാക്കി ഗസറ്റിൽ വിജ്ഞാപനം ചെയ്ത നിയമത്തിനെതിരെയാണ് സമരമെന്നാണ് നമ്മളൊക്കെ ഇപ്പോഴും വിശ്വാസിക്കുന്നത്. എന്നാൽ പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലുള്ള ഒരാളുടേയും പൗരത്വം നഷ്ടപ്പെടുത്തുന്നതിനല്ലെന്നും ഇന്ത്യയിലേക്ക് പൗരത്വം ലഭിച്ച് വരുന്നതിന് കുറച്ച് ആനുകൂല്യങ്ങൾ ചെയ്തുകൊടുക്കുകയാണെന്ന് രേഖാമൂലം തെളിയിച്ച് കൊടുത്തപ്പോൾ പൗരത്വ ഭേദഗതി നിയമത്തിന് എതിരെയല്ല എൻ.ആർ.സിക്കെതിരെയാണ് എന്നു പറഞ്ഞു.

 

എന്താണ് നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺ അധവാ എൻ.ആർ.സി, രാജ്യത്തെ പൗരന്മാരുടെ മുഴുവൻ പട്ടിക തയ്യാറാക്കാനുള്ള ബി.ജെപി സർക്കാരിന്റെ പട്ടിക തയ്യാറാക്കനുള്ള കേന്ദ്രനീക്കത്തിനെതിരാണ് സമരമെന്നാണ് വ്യാഖ്യാനം. എന്നാൽ അങ്ങനെയൊരു പട്ടിക തയ്യാറാക്കാൻ ഔദ്യോഗികമായി സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അതിന് ചുമതലുള്ള ആഭ്യന്തരമന്ത്രി തന്റെ സ്വപ്‌നങ്ങളിൽ ഒന്നായി പറഞ്ഞതേയുള്ളു എന്നും വ്യക്തമാക്കിയിരുന്നു.

അപ്പോഴാണ് എൻ.പി.ആർ അധവാ നാഷണൽ പോപ്പുലേഷൻ രജിസ്റ്ററിനതിരെയാണ് സമരം എന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. ഇപ്പോഴും സമരം ചെയ്യുന്നവർക്ക് ഉറപ്പില്ലാത്ത കാര്യം സി.എ.എ എന്ന നിയമത്തിന് എതിരായെയാണോ എൻ.പി ആറ് എന്ന് സംവിധാനത്തിന് എതിരെയാണോ എൻ.ആർ.സി എന്ന പദ്ധതിക്കെതിരെയാണോ.

തീർച്ചയായും എൻ.ആർ.സിക്കെതിരെ ജനവികാരം ഉയരുന്നതും അതിനെതിരെ പ്രതിഷേധങ്ങധങ്ങൾ ഉണ്ടാകുന്നതും ന്യായീകരിക്കാൻ കഴിയുന്നതാണ്. കാരണം സി.എ.എ എന്ന നിയമം നടപ്പിലാക്കാൻ പോകുകയും ആസാമിൽ എൻ.ആർ.സി നടപ്പിലാക്കുകയും ചെയ്യുമ്പോൾ അതേ മാനദണ്ഡം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വന്നാൽ തീർച്ചയായും വലിയൊരു ജനവിഭാഗത്തിനെ അവർ ഇന്ത്യക്കാരാണ് എന്ന് തെളിയിക്കേണ്ടി വരും എന്ന സഹാചര്യം ഉണ്ടാകും എന്ന് ആശങ്കപ്പെടാൻ ആ സമൂഹത്തിന് അവകാശമുണ്ട്.

സി.എ.എയ്ക്ക് എതിരെയാണ് സമരമെങ്കിൽ അതിന്റെ വിശദീകരണത്തിൽ എന്താണ് നിങ്ങൾക്കുള്ള അതൃപ്തി എന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു, കാരണം സി.എ.എ വഴി ഒരാളും പുറത്താകുന്നില്ല. നേരേ മറിച്ച് അകത്താകാൻ കുറച്ചുപേർ വേഗത കൂട്ടുന്നു എന്നതുമാണ്. അവിടെ വിവേചനമാം പക്ഷേ നിലവിലുള്ള നിയമത്തിൽ ഇളവല്ലാതെ ദോശങ്ങളൊന്നുമില്ല. എൻ.ആർ.സിക്കെതിരെയാണ് നിങ്ങളുടെ നിയമമെങ്കിൽ തീർച്ചയായും അതിനൊരു പ്രസക്തിയുണ്ട് കാരണം.

എൻ.ആർ.സി നടപ്പിലാകുമ്പോൾ അത് ഒരു വിഭാഗം വരുന്ന ജനസമൂഹത്തെ പ്രത്യേകിച്ച മുസ്ലിം സമൂഹത്തെ ധോശമായി ബാധിക്കും എന്ന ആശങ്കയ്ക്ക് പ്രസക്തിയുണ്ട്. കാരണം എൻ.ആർ.സി ആസാമിൽ നടപ്പിൽ വരുമ്പോൾ മുസ്ലിം സമുദായത്തിൽപ്പെട്ട അനേകം പേർ പുറത്തായി. ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണഭാഗം വീഡിയോ കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP