Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രാങ്കോ അറസ്റ്റിലാകുന്നതിൽ ഒട്ടും ആശങ്കയില്ലാത്ത വിശ്വാസികളെ തെരുവിൽ ഇറക്കാനാണോ പൊലീസേ ഇപ്പോൾ കുമ്പസാര രഹസ്യം തേടുന്നത്? മാർ ആലഞ്ചേരിയെ ചോദ്യം ചെയ്യാനും വത്തിക്കാന്റെ ഇന്ത്യൻ എംബസിയിൽ കടന്നു കയറാനും ശ്രമിച്ചു പരാജയപ്പെട്ടിട്ടും എന്തേ ഒന്നും പഠിക്കാത്തത്? ഫ്രാങ്കോ മുളയ്ക്കനെ രക്ഷിക്കാൻ വേണ്ടി കേരളത്തിന്റെ മാനം കളയുന്ന കേരള പൊലീസിനോട് അവസാനമായി പറയാനുള്ളത്

ഫ്രാങ്കോ അറസ്റ്റിലാകുന്നതിൽ ഒട്ടും ആശങ്കയില്ലാത്ത വിശ്വാസികളെ തെരുവിൽ ഇറക്കാനാണോ പൊലീസേ ഇപ്പോൾ കുമ്പസാര രഹസ്യം തേടുന്നത്? മാർ ആലഞ്ചേരിയെ ചോദ്യം ചെയ്യാനും വത്തിക്കാന്റെ ഇന്ത്യൻ എംബസിയിൽ കടന്നു കയറാനും ശ്രമിച്ചു പരാജയപ്പെട്ടിട്ടും എന്തേ ഒന്നും പഠിക്കാത്തത്? ഫ്രാങ്കോ മുളയ്ക്കനെ രക്ഷിക്കാൻ വേണ്ടി കേരളത്തിന്റെ മാനം കളയുന്ന കേരള പൊലീസിനോട് അവസാനമായി പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

ഇപ്പോഴത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രേഹ് ഉൾപ്പെട്ടിരുന്ന പ്രദേശത്തെ പണ്ട് ബൊഹീവിയ എന്നായിരുന്നു വിളിച്ചത്. ബൊഹീവിയയിൽ ഒരു വികാരി ജനദാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ജോൺ എന്നായിരുന്നു. ജോൺ എന്ന വികാരി 1997ൽ ബധിക്കപ്പെടുകയായിരുന്നു. വെറുതെ വധിക്കുകയായിരുന്നില്ല. അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ച് അവിടുത്തെ രാജാവ് നോക്കി നിൽക്കവേ കൊന്ന് പുഴയിൽ എറിയുകയായിരുന്നു. അങ്ങനെയാണ് കത്തോലിക്ക സഭയ്ക്ക ഒരു രക്തസാക്ഷിയെ ലഭിച്ചത്.

കുമ്പസാരത്തിന്റെ പേരിൽ കത്തോലിക്ക സഭയ്ക്ക് ലഭിച്ച ആദ്യ രക്തസാക്ഷിയായിരുന്നു ജോൺ അച്ഛൻ. ഇന്ന് ആ ജോൺ അച്ഛൻ വിശുദ്ധ ജോൺ നിഭുംശ്യാനോസ് എന്ന അറിയപ്പെടുന്ന ലോകത്തെ ഏറ്റവും അധികം ആരാധകരുള്ള വിശുദ്ധനാണ്. കേരളത്തിലെ കൊഴുവനാൽ എന്നറിയപ്പെടുന്ന പള്ളിയുടെ പേരുപോലും ആ വിശുദ്ധന്റെ പേരിലാണ്. ബെൻസ്സ് ലവ് എന്ന ചക്രവർത്തിയുടെ ഭാര്യ സോഫിയ ജോൺ അച്ഛന്റെ മുന്നിൽ നടത്തിയ കുമ്പസാര രഹസ്യം അറിയാനുള്ള രാജാവിന്റെ ആഗ്രഹം അറിയാനുള്ള ത്വരയായിരുന്നു വധത്തിൽ കലാശിച്ചത്.

സോഫിയ രാജ്ഞിയുടെ കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വിസമ്മതിച്ചതോടെ അദ്ദേഹത്തെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. 1927ൽ മെക്‌സിക്കോയിലും സമാനമായ ഒരു സംഭവമുണ്ടായി. മാറ്റിയോ കോറി മഗാലാനസ് എന്ന പേരിൽ ഇന്ന് കത്തോലിക്ക സഭ കൊണ്ടുന്ന വിശുദ്ധരിൽ ഒരാൾ 1927ൽ വധിക്കപ്പെടുന്നത് അവിടുത്തെ യുദ്ധസമയത്ത് തടവുകാരുടെ രഹസ്യങ്ങൾ പറഞ്ഞില്ല എന്നതിന്റെ പേരിലാണ്.

തടവുകാരുടെ രഹസ്യങ്ങൾ തേടി ഈ വൈദികനെ പീഡിപ്പിച്ചപ്പോൾ മുഖത്ത് നോക്കി ഇല്ല എന്ന് പറയാൻ ഒരു മടിയും കാട്ടിയില്ല. അങ്ങനെയാണ് കത്തോലിക്ക സഭയ്ക്ക് ഒരു കുമ്പസാര രക്തസാക്ഷിയെ കൂടി ലഭിക്കുന്നത്. ഇത്തരത്തിൽ ലോകത്തിന്റെ നാനാ ഭാഗത്തിൽ വൈദികർ രക്തസാക്ഷികളായി മാറുകയും പിന്നീട് വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു.

ഈ 21-ാം നൂറ്റാണ്ടിലും സർക്കാരുകൾ ത്മിലുള്ള തർക്കം കുമ്പസാരവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അമേരിക്കയിലെ ലൂസിയാന എന്ന സ്ഥലത്തും ഓസ്‌ട്രേലിയയിലും പൊലീസ് കുമ്പസാര രഹസ്യം തേടി വൈദികരുടെ അടുത്ത് എത്തിയിരുന്നു. ഇന്ത്യയിലെ നിയമമുസരിച്ച് ഒരാൾ കുറ്റം ചെയ്താൽ അത് അറിയാവുന്ന ഒരാൾ അത് മറച്ചു വെയ്ക്കുന്നത് കുറ്റകരമാണ്.

അതിനാൽ തന്നെ ഒരു ക്രിമിനൽ കുറ്റം ഒരാൾ ഒരു വൈദികനോട് പറഞ്ഞാൽ അത് മറച്ചുവെയ്ക്കുന്നത് ക്രിമിനൽ കുറ്റം തന്നെയാണ്. അതിനാൽ തന്നെ ഒരു ക്രിമിനൽ കുറ്റം വൈദികനോട് പറഞ്ഞാൽ അത് തുറന്ന് പറയണമെന്ന് നിയമത്തെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. ഇത്തരത്തിലുള്ള വിഷയം ഇതിന് മുൻപ് ഉണ്ടായിട്ടില്ലാത്തതിനാൽ നമ്മുടെ നിയമം എവിടെയാണ് നിൽക്കുന്നത് എന്നതിൽ ഉത്തരമില്ല. എന്ത് സാഹചര്യമാണ് എങ്കിലും കുമ്പസാര രഹസ്യം വെളിപ്പെടുത്തരുത് എന്നതാണ്. ഒരാളുടെ പാപം ആത്മീയമായി പൊറുക്കും എന്നതുകൊണ്ടുമാത്രമാണ് പൂർണ രഹസ്യമായിരിക്കണമെന്ന് സഭ ചട്ടം കെട്ടുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് പരിശോധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP