Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

20,000 കോടിയെന്ന് മുഖ്യമന്ത്രി, 30,000 കോടിയെന്ന് ധനമന്ത്രി, 40,000 കോടിയെന്ന് വ്യവസായമന്ത്രി. ശരിക്കും കേരളത്തിൽ എത്ര രൂപയുടെ നഷ്ടം ഉണ്ടായി? എന്നിട്ടുമെന്തിന് 4796 കോടിയുടെ കണക്കുമായി ഡൽഹിക്കു പോയത്? എത്ര കെപിഎംജിമാർക്ക് കാശെണ്ണി വാങ്ങിയിട്ടും എന്തേ ഇതുവരെ നഷ്ടമായതിന്റെ കണക്കുപോലും എടുത്തുതീർക്കാൻ സാധിക്കാത്തത്? കേന്ദ്രത്തെ കുറ്റം പറയും മുമ്പ് ഇത്രയും എങ്കിലും ചെയ്യണ്ടേ പിണറായി?

20,000 കോടിയെന്ന് മുഖ്യമന്ത്രി, 30,000 കോടിയെന്ന് ധനമന്ത്രി, 40,000 കോടിയെന്ന് വ്യവസായമന്ത്രി.  ശരിക്കും കേരളത്തിൽ എത്ര രൂപയുടെ നഷ്ടം ഉണ്ടായി?  എന്നിട്ടുമെന്തിന് 4796 കോടിയുടെ കണക്കുമായി ഡൽഹിക്കു പോയത്? എത്ര കെപിഎംജിമാർക്ക് കാശെണ്ണി വാങ്ങിയിട്ടും എന്തേ ഇതുവരെ നഷ്ടമായതിന്റെ കണക്കുപോലും എടുത്തുതീർക്കാൻ സാധിക്കാത്തത്?  കേന്ദ്രത്തെ കുറ്റം പറയും മുമ്പ് ഇത്രയും എങ്കിലും ചെയ്യണ്ടേ പിണറായി?

മറുനാടൻ ഡെസ്‌ക്‌

 മഹാപ്രളയകാലത്ത് കേരളത്തിലുണ്ടായ നഷ്ടം എത്രയാണ്. പ്രളയത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത് 20,000 കോടി രൂപയുടെ നഷ്ടം എന്നാണ്. ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞു നഷ്ടം 30,000 കോടി രൂപയാണെന്ന്. കഴിഞ്ഞദിവസം വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു നഷ്ടം 40,000 കോടി രൂപയാകണമെന്ന്.

അങ്ങനെ കേരളത്തിന്റെ പ്രളയനഷ്ടത്തിന്റെ കണക്ക് മന്ത്രിമാർ മാറ്റിപറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രളയം കഴിഞ്ഞ് ഒരു മാസമായിട്ടും എന്തുകൊണ്ടാണ് നമുക്ക് ആകെ നഷ്ടമായ തുകയുടെ വലിപ്പം പോലും നിർണയിക്കാൻ സാധിക്കാത്തത് എന്ന ചോദ്യം ഉയർന്നുവരികയാണ്. കേരളത്തിലെ സർവ സർക്കാർ ഓഫീസുകളും ഇത്തരം കണക്കുകളൊക്കെ അറിയാൻ സാധിക്കുന്ന റവന്യു വകുപ്പ് പൂർണസമയം പ്രളയമേഖലയിലും ദുരിതാശ്വാസ മേഖലയിലുമൊക്കെയായിരിക്കും.

അതിനാൽ തന്നെ എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കാൻ ഏകദേശം ഒരുമാസക്കാലം ധാരാളമാണ്. എന്നിട്ടും നമ്മുടെ മന്ത്രിമാർക്ക് പോലും പരസ്പരം നഷ്ടക്കണക്കിന്റെ പേരിൽ ഒരുധാരണയിലെത്താൻ സാധിച്ചിട്ടെല്ലന്നത് ഖേദകരമാണ്. നിരാശജനകമായ വസ്തുത കേന്ദ്രം അവഗണിക്കുന്നു. 500 കോടി രൂപ മാത്രമേയുള്ളു നൽകുള്ളു എന്ന് നിരന്തരം ആരോപിക്കുന്ന നമ്മൾ ഇതുവരെ കേന്ദ്രത്തിന് നഷ്ടത്തിന്റെ ഒരു കണക്ക് പോലും നൽകിയിട്ടില്ല എന്നതാണ്. കഴിഞ്ഞദിവസം പ്രളയബാധിത ദുരിത സംസ്ഥാനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി യോഗം വിളിച്ചപ്പോൾ കേരളത്തിന് മാത്രം കണക്കുകൾ ഉണ്ടായിരുന്നില്ല.

ഒരു കണക്കുമില്ലാതെ പൈസ തരാൻ സാധിക്കില്ലെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയപ്പോൾ പിറ്റേന്ന് കേരളം ഓടിപിടിച്ച് നഷ്ടത്തിന്റെ ഒരു കണക്ക് കൊടുത്തു. അതിൽ പറയുന്നത് 4796.37 കോടി രൂപയാണ് കേരളത്തിന്റെ നഷ്ടമെന്ന്. ഇത് കേരളത്തിന്റെ താത്കലിക കണക്കാണെന്നും ഇനിയും തുക കൂടുമെന്നും സർക്കാർ റിപ്പേർട്ടിൽ പറയുന്നു.ആദ്യത്തെ ചോദ്യം ഈ 4700 കോടി രൂപാണ് ഇതുവരെ ചെലവായതാണ്. എങ്കിൽ എന്തിനാണ് ഇപ്പോഴും 40,000, 50,0000 കണക്കുകൾ നിരത്തുന്നത്. രണ്ടാമത്തെ കാര്യം കേന്ദ്ര സഹായം നമുക്ക് അത്യാവശ്യമായിട്ടിരിക്കവേ എന്ത് സഹായവും നൽകാം എന്ന് കേരളം കൂടെ കൂടെ പറയുമ്പോൾ എന്തുകൊണ്ടാണ് രേഖകൾ തയ്യാറാക്കി നമ്മൾ കേന്ദ്രത്തിന് അയക്കാത്തത്.

അവരുടെ പണത്തെക്കുറിച്ച് വ്യക്തമായ കണക്കിന്റെ അടിസ്ഥാനത്തിൽ മാത്രമേ സംസാരിക്കാവു. നാൽപതിനായിരം കോടിയോ, അമ്പതിനായിരം കോടിയോ കാണിക്കുന്നതിൽ തെറ്റില്ല, അതിന്റെ പകുതി എങ്കിലും തെളിവുകളും കണക്കുകളും സഹിതം ശേഖരിച്ച് നല്ഡകേണ്ടിടത്ത് നൽകാനുള്ള ബാധ്യത എന്തുകൊണ്ടാണ് നമ്മുടെ സർക്കാർ നൽകാത്തത്.ബ്രിട്ടനിൽ അഴിമതിക്കേസിൽ കുരുങ്ങിയ കെ.പി.എംജി എന്ന ധനകാര്യ ഓഡിറ്റിങ് വിഭാഗത്തെ നമ്മുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ കൺസൾട്ടൻസി ഏൽപിച്ചപ്പോൾ നമുക്ക് ഇത്രയധികം സമയം വേണ്ടിവന്നില്ല. ലോകബാങ്കിന്റെ പ്രതിനിഘധികളെ ക്ഷണിച്ച് ചർച്ച നടത്താൻ മൂന്ന് ദിവസം മാത്രമേ വേണ്ടി വന്നുള്ളു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് പരിശോധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP