Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാതി മത രഹിത കേരളം എന്ന വാർത്ത ആഘോഷമാക്കിയ നായരും മേനോനുമെല്ലാം ജാതി രഹിത കേരളത്തിന്റെ വക്താക്കൾ; വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തിയ കണക്കുകളിലാണെങ്കിൽ തെറ്റുണ്ടെന്ന് കണ്ടപ്പോൾ പലരും ഓടടാ ഓട്ടം; എതാണ് ജാതിയില്ലാത്തത് എന്താണ് മതരഹിതം എന്ന് തിരിച്ചറിയാതെ മലയാളികൾ; ശെടാ...

ജാതി മത രഹിത കേരളം എന്ന വാർത്ത ആഘോഷമാക്കിയ നായരും മേനോനുമെല്ലാം ജാതി രഹിത കേരളത്തിന്റെ വക്താക്കൾ;  വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തിയ കണക്കുകളിലാണെങ്കിൽ തെറ്റുണ്ടെന്ന് കണ്ടപ്പോൾ പലരും ഓടടാ ഓട്ടം; എതാണ് ജാതിയില്ലാത്തത് എന്താണ് മതരഹിതം എന്ന് തിരിച്ചറിയാതെ മലയാളികൾ; ശെടാ...

മത രഹിത കേരളം എന്ന പേരാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ആഘോഷിച്ചത്.... കേരളത്തിൽ മതം ജാതി എന്നീ കോളങ്ങൾ ഫിൽ ചെയ്യാത്ത ഒന്നേകാൽ ലക്ഷം കുട്ടികൾ പഠിക്കുന്നുണ്ടെന്നാണ് നിയമ സഭയിൽ പറഞ്ഞത്.... മതത്തിന്റെയും ജാതിയുടേയും പേരിൽ തമ്മിൽ തല്ലുന്നവർക്ക് മുമ്പിൽ യുവ തലമുറ ഒരു പാഠമാകും എന്ന് എല്ലാവരും ഇത് കണ്ടപ്പോൾ ഒരേ സ്വരത്തിൽ പറഞ്ഞു...

പക്ഷേ ഇപ്പോൾ പുറത്ത് വരുന്നത് ഈ കണക്കുകൾ എല്ലാം തെറ്റാണ് എന്ന തരത്തിലാണ്.... വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വെച്ച കണക്കിൽ 1,24,147 കുട്ടികള് ജാതി, മതരഹിതരായി പഠിക്കുന്നുണ്ടെന്നാണ് ഉള്ളത്... അപ്പോൾ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിയ പോലെയാണ് ഉള്ളത്... മലപ്പുറം,കാസര്ഗോഡ് ജില്ലകളിലെ കണക്കില് പിഴവുണ്ടെന്ന് സ്‌കൂള് അധികൃതര തന്നെ പറഞ്ഞിരിക്കുയാണ്... 400ല് അധികം സ്‌കൂളുകളിലെ കണക്കുകളാണ് തെറ്റായി നല്കിയിരിക്കുന്നത്....

ജാതി രേഖപ്പെടുത്തിയ കുട്ടികൾ തന്നെ ജാതി രഹിത കോളത്തിലും കയറിക്കൂടിയതാണ് ഇങ്ങനെയൊരു കണക്ക് പറത്ത് വരാനുള്ള പ്രധാന കാരണം... സത്യത്തിൽ ഈ കണക്ക് കേട്ടപ്പോൾ നമ്മൾ എല്ലാവരും ഒരു പാട് സന്തോഷിച്ചിരുന്നു... കാരണം മതത്തിന്റെ പേരിൽ പട്ടിയെപ്പോലെ കടിപിടികൂടുന്ന ഒരു സമൂഹം ഉയർന്ന് വരില്ല എന്നാണ് പ്രതീക്ഷിച്ചത്... എന്നാൽ കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഇല്ല എന്നാണ് ഇതിൽ തെളിയുന്നത്....

നിയമസഭയില്വെച്ച രേഖയില് കാസര്ഗോഡ് അഞ്ചു സ്‌കൂളുകളില് 2000ലധികം കുട്ടികള്ക്ക് മതമില്ല എന്നാണ് കാണിക്കുന്നത്... എന്നാല് ആറ് സ്‌കൂളുകളില് ഒറ്റക്കുട്ടി പോലും മതരഹിത വിഭാഗത്തിലില്ലെന്ന് സ്‌കൂള് അധികൃതര് തന്നെ വെളിപ്പെടുത്തിയപ്പോൾ ഞെട്ടിയത് മത രഹിത കേരളം സ്വപ്നം കണ്ട ഒരു കൂട്ടരാണ്.... ഇനിയിപ്പോ മതരഹിതം എന്നത് മതം രേഖപ്പെടുത്തിയ കുട്ടികൾ എന്നായിപ്പോയോ എന്നാണ് സംശയം....

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP